happiest women in the world

ഡോ.ആഇദ്‌ അബ്‌ദുല്ലാ അല്‍ഖറനിയുടെ happiest women in the world എന്ന ഗ്രന്ഥം മനോഹരമാണ്‌.
ഇസ്‌ലാമിക വ്യക്തിത്വത്തിന്റെ സൗന്ദര്യവുംസദ്‌ഫലങ്ങളുമാണ്‌ ചര്‍ച്ചാവിഷയം. ചെറിയ അധ്യായങ്ങളിലൂടെ, ലളിതമായശൈലിയിലും മൂര്‍ച്ചയേറിയവാക്കുകളിലുംകാര്യങ്ങള്‍വിവരിക്കുകയാണിതില്‍. ഗ്രന്ഥത്തില്‍ നിന്നുള്ള ഏതാനും വരികള്‍
🍒സ്വന്തം ഭക്തി, ആരോഗ്യം, സന്തോഷം, മനസ്സമാധാനം, ഉറക്കം എന്നിവയെക്കാള്‍ പണത്തിന്‌ പ്രാധാന്യം നല്‍കരുത്‌.
👀 കണ്ണുനീര്‍ തുടക്കുക, നിങ്ങളുടെ നാഥനെക്കുറിച്ച്‌ നല്ലത്‌ വിചാരിക്കുക, അവന്റെ അനുഗ്രഹങ്ങളെ ധാരാളം ഓര്‍ക്കുക.
🌿സദ്‌ഫലങ്ങള്‍ മാത്രം തിരിച്ചുതരുന്ന മരത്തെപ്പോലെയാവുക. കല്ലെറിഞ്ഞാലും അത്‌ ഫലങ്ങള്‍ കൊഴിച്ചുതരും.
🌷പെരുമാറ്റരീതികളും മനോഭാവങ്ങളും പൂന്തോട്ടത്തെക്കാള്‍ മനോഹരമാകട്ടെ.
🌹പൂക്കളില്‍ നിന്ന്‌ പൂക്കളിലേക്കും കുന്നുകളില്‍ നിന്നു കുന്നുകളിലേക്കും പാറിനടക്കുന്ന നിര്‍മലയും സുന്ദരിയുമായ ചിത്രശലഭത്തെപ്പോലെയാവുക.
🕔സമയത്തെ ക്രമീകരിച്ചാല്‍ ചെയ്യാനുള്ളതെല്ലാം ചെയ്യാന്‍ കഴിയും.
⬜നല്ല ഗ്രന്ഥങ്ങള്‍ വായിക്കുക. അല്ലെങ്കില്‍ ഖുര്‍ആന്‍ പാരായണം കേള്‍ക്കുക. ഒരുപക്ഷേ അതിലെ ചെറിയൊരു വചനം ഹൃദയത്തില്‍ പ്രകമ്പനം സൃഷ്‌ടിച്ചേക്കാം. തിരുനബിയുടെ ചര്യകള്‍ പഠിക്കുക. തിന്മയില്‍ നിന്ന്‌ അത്‌ നിങ്ങളെ തടയും.
🔲മഴയെക്കാള്‍ ഉപകാരിയാവുക. ചന്ദ്രനെക്കാള്‍ സൗന്ദര്യമുള്ളവരാവുക. നിങ്ങളുടെ അലങ്കാരം സ്വര്‍ണമോ വെള്ളിയോ അല്ല. അല്ലാഹുവിന്‌ മുമ്പിലെ സുജൂദുകളാണ്‌.
🔺നിരാശയില്‍ അകപ്പെട്ടാല്‍ ഒന്നും പഠിക്കാനോ ഒന്നിലും സന്തോഷം കണ്ടെത്താനോ കഴിയില്ല.
▪ ആരോഗ്യകരമായ ഹൃദയത്തില്‍ ശിര്‍ക്ക്‌, ചതി, വിദ്വേഷം, അസൂയ എന്നിവക്ക്‌ സ്ഥാനമില്ല.
▫ദാനധര്‍മങ്ങളിലൂടെ പാവപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും സ്‌നേഹവും പ്രാര്‍ഥനയും സ്വന്തമാക്കുക.
🔸ഒരോ നിമിഷവും ഒരു സുബ്‌ഹാനല്ലാഹ്‌ പറയുക. ഒരു മിനിറ്റില്‍ ഒരു ആശയം രൂപീകരിക്കുക. ഒരു മണിക്കൂറില്‍ ഒരു സല്‍കര്‍മമെങ്കിലും ചെയ്യുക.
▶സന്തോഷകരമായ വാര്‍ത്തകള്‍ തരുന്ന സന്ദേശമാണ്‌ രോഗം. വിലപിടിപ്പുള്ള വസ്‌ത്രമാണ്‌ ആരോഗ്യം.
◼നിങ്ങളുടെ മതമാണ്‌ നിങ്ങളുടെ സ്വര്‍ണം. ധാര്‍മികതയാണ്‌ അലങ്കാരം. നല്ല പെരുമാറ്റമാണ്‌ സമ്പത്ത്‌.
🔷കൊടുങ്കാറ്റിന്റെ നടുവിലായാലും നല്ലതേ വരൂ എന്ന്‌ ചിന്തിക്കുക.
🔶ഉപദേശം കൊണ്ടും ദയയുള്ള വാക്കുകള്‍ കൊണ്ടും നിങ്ങളെ സഹായിക്കാന്‍ കഴിയുന്നവരോട്‌ മാത്രം നിങ്ങളുടെ സങ്കടങ്ങള്‍ പങ്കുവെക്കുക.
➡വീണുപരുക്കേറ്റ കുഞ്ഞിനേ ഓര്‍ത്ത്‌ കരഞ്ഞ്‌ സമയം കളയരുത്‌; അവന്റെ മുറിവുകള്‍ വേഗം പരിചരിക്കുക.
👉ഓരോ ദിവസവും പുതിയ തുടക്കമാവുക.
🌎ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളോര്‍ത്ത്‌ വിഷമിക്കരുത്‌. മെച്ചപ്പെടുത്താന്‍ കഴിയുന്ന കാര്യങ്ങള്‍ക്ക്‌ സമയം കണ്ടെത്തുക.
💥നിങ്ങളുടേതു പോലെ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടെന്ന്‌ ഉള്‍ക്കൊള്ളുക. മനസ്സ്‌ ശാന്തമാക്കുക.
⭐കഴിഞ്ഞകാലത്ത്‌ നിങ്ങള്‍ തെറ്റുചെയ്‌തിട്ടുണ്ടെങ്കില്‍ അതില്‍ നിന്ന്‌ പാഠമുള്‍ക്കൊള്ളുക; എന്നിട്ട്‌ അവയെ വിട്ടുകളയുക.
🌕ഏറ്റവും നീചമായ ശത്രുവാണ്‌ നിരാശ. അതിന്‌ മനസ്സമാധാനം നശിപ്പിക്കാനുള്ള കരുത്തുണ്ട്‌.
🌎 പോയ കാലത്തെ മാറ്റാന്‍ എനിക്കാവില്ല. ഇനിയുള്ള കാലത്ത്‌ എന്താണ്‌ സംഭവിക്കുക എന്നുമറിയില്ല. പിന്നെന്തിനാണ്‌ ഞാന്‍ സങ്കടപ്പെടുന്നത്‌.
🔘ഭക്ഷണം കുറക്കുക; ശരീരത്തിന്‌ ആരോഗ്യമുണ്ടാകും. പാപങ്ങള്‍ കുറക്കുക; മനസ്സിന്‌ ആരോഗ്യമുണ്ടാവും. ദുഖങ്ങള്‍ കുറക്കുക; ഹൃദയത്തിന്‌ ആരോഗ്യമുണ്ടാവും. സംസാരം കുറക്കുക; ജീവിതത്തിന്‌ ആരോഗ്യമുണ്ടാവും.
⚫ജീവിതം കുറച്ചേയുള്ളൂ. വിഷമിച്ചും ദുഖിച്ചും അതിനെ കൂടുതല്‍ കുറച്ചാക്കരുത്‌.
⚪ ആസ്യയില്‍ നിന്ന്‌ ക്ഷമയും ഖദീജയില്‍ നിന്ന്‌ ഭക്തിയും ആഇശയില്‍ നിന്ന്‌ ആത്മാര്‍ഥതയും ഫാത്വിമയില്‍ നിന്ന്‌ സ്ഥൈര്യവും പഠിക്കുക
🌔മോശമായ നാവ്‌, അതിന്റെ ഇരയെക്കാള്‍ ഉടമസ്ഥനാണ്‌ കൂടുതല്‍ പ്രയാസമുണ്ടാക്കുക.
🔴സുന്ദരിയായ സ്‌ത്രീ ആഭരണമാണെങ്കില്‍, സദ്‌വൃത്തയായ സ്‌ത്രീ നിധിയാണ്
🔵മനസ്സ്‌ സുന്ദരമായാല്‍, കാണുന്നതെല്ലാം സുന്ദരമാക